കോട്ടയം: ജെ ബ്ലോക്ക് 9000 പാടശേഖരത്തിലെ നെല്ലുസംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാ പാഡി ഓഫിസിൽ സമര പരമ്പരയും ഉപരോധവും. കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്‌തു.
ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോമസു കുട്ടി മണക്കുന്നേൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിബി ജോൺ കൈതയിൽ, അനിൽ മലരിക്കൽ, സന്തോഷ് ചാന്നാനിക്കാട് എന്നിവർ പ്രസംഗിച്ചു.
നെൽ കർഷക സംരക്ഷണ സമിതി പാഡി ഓഫിസിലേക്ക് നടത്തിയ മാർച്ച് രക്ഷാധികാരി വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന – പ്രസിഡൻ്റ് റജീന അഷ്റഫ്, വൈസ് പ്രസിഡൻ്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൾ, വേലായുധൻ നായർ, സെക്രട്ടറി മാത്യൂസ് കോട്ടയം, പി.കെ. സത്യേന്ദ്രൻ, പാടശേഖര സമിതി കൺവീനർ സുനു പി. ജോർജ്, സെക്രട്ടറി ചാക്കോ ഔസേപ്പ് എന്നിവർ പ്രസംഗിച്ചു.
ബിജെപി കുമരകം മണ്ഡലം കമ്മിറ്റിയുടെ സമരം കോട്ടയം വെസ്‌റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. കുമരകം മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസൻ, ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ്, ആന്റണി അറയിൽ, ടി.എൻ.വിനോദ്, റെജിൻ കെ. മാത്യു, ജോജോ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
