കണ്ണൂർ കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് ശേഖരം; ഒമ്പത് നാടൻ ബോംബുകളടക്കം കണ്ടെത്തി

കണ്ണൂർ : കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് ശേഖരം. കൂത്തുപറമ്പ് കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയത്.

12 കിലോ വെടിമരുന്ന്, 5 കിലോ സള്‍ഫർ, ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍ കണ്ടൈനറുകള്‍, ഐസ്ക്രീം കണ്ടെയ്നറുകള്‍, എന്നിവ കണ്ടെടുത്തു.

കണ്ടെടുത്ത 9 നാടൻ ബോംബുകള്‍ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കള്‍ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.