തിരുവനന്തപുരം: കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായ സംഭവത്തില്‍ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണം. ഇന്നേവരെ ഒരു വനിതാ മന്ത്രിക്ക് നേരെയും ഇത്തരത്തിൽ ഒരു ആക്രമണം ഉണ്ടായിട്ടില്ല.
ആസൂത്രിതമായ ആക്രമണമാണ് നടന്നത്. മന്ത്രിയെ കൊല്ലുക എന്നതാണ് അവർ ഉന്നം വയ്ക്കുന്നത്. ആക്രമണം കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും സ്ഥാന വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എല്ലാം ബോധപൂർവ്വം പ്ലാൻ ചെയ്താണ്. കനകോലു സിദ്ധാന്തമനുസരിച്ചാണ് എല്ലാം ചെയ്യുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
കളവ് പറയാന്‍ എല്ലാവരും പഠിക്കുകയാണ്. വിഡി സതീശന് മുതല്‍ തുടങ്ങുകയാണ്. പകല്‍വെളിച്ചം പോലെ എല്ലാവര്ക്കും അറിയാവുന്നതാണ്. റീത്ത് വെക്കുക, കൊല്ലുമെന്ന് പ്രഖ്യാപിക്കുക, കൊല്ലാനുള്ള ശ്രമം ഉണ്ടാവുക. ഇതാണ് ഇന്ന് സംഭവിച്ചതെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
