കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും. 12ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും.
ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകരും. കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.
കുംഭമാസം ഒന്നു മുതല്‍ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയില്‍ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകള്‍ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
