കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിള്‍ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായി 20,000 മുതല്‍ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇൻവെസ്റ്റ്മെന്റ് ബാങ്കായ ടി ഡി കോവൻ തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് സിഐഒ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബാങ്കുകള്‍ ഓറക്കിളിന്റെ എഐ ഡാറ്റാ സെന്റർ വിപുലീകരണ പദ്ധതികളില്‍ നിന്ന് നിക്ഷേപം പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ചില ബിസിനസ് യൂണിറ്റുകള്‍ വില്‍ക്കാനും കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിലൂടെ എട്ട് മുതല്‍ 10 ബില്യണ്‍ ഡോളർ വരെ ഫ്രീ ക്യാഷ് ഫ്ലോ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
