കോൺഗ്രസ് ജനകീയ പ്രതിരോധത്തിൽ പിണറായി സർക്കാർ താഴെയിറങ്ങും; കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്

 

സ്വന്തം ലേഖകൻ

കോട്ടയം: ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും അധികാര ധൂര്‍ത്തിനുമെതിരേ യുഡിഎഫ് തുടങ്ങിവച്ചിരിക്കുന്ന ധാര്‍മിക സമരം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ബഹുജന പ്രക്ഷോഭമായി മാറുമെന്നും ജനകീയ പ്രതിരോധത്തിന് മുന്പില്‍ പിടിച്ചു നില്‍ക്കാനാവാതെ പിണറായി സര്‍ക്കാരിന് കാലംതികയ്ക്കാതെ രാജിവച്ച്‌ ഒഴിയേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്.

ഇടതുസര്‍ക്കാരിനെതിരേ അതിരമ്പുഴ മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോറോയി പൊന്നാറ്റില്‍ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് നേതാക്കളായ പ്രിൻസ് ലൂക്കോസ്, കെ.ജി. ഹരിദാസ്, ടി.എസ്‌. അൻസാരി, സജി തടത്തില്‍, പി.വി. മൈക്കിള്‍, ജെയ്‌സണ്‍ ജോസഫ്, കെ.പി. ദേവസ്യ, ജൂബി ഐക്കരക്കുഴി, ബിനു ചെങ്ങളം, ജോസഫ് ചാക്കോ എട്ടുകാട്ടില്‍, മൈക്കിള്‍ ജയിംസ്, ജോസ്‌അമ്ബലക്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.