‘ഇട്സ് എ ബേബി ബോയ്..’; പുതിയ സന്തോഷം പങ്കുവെച്ച്‌ ബോളിവുഡ് താര ദമ്പതികള്‍; കത്രീന വിക്കിക്ക് ആണ്‍കുഞ്ഞ് പിറന്നുവെന്ന് പോസ്റ്റ്; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റു.

നവംബർ 7ന് ഇവർക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇരുവരും ആരാധകരെ അറിയിച്ചത്.

‘ഞങ്ങളുടെ സന്തോഷദിനം വന്നെത്തിയിരിക്കുന്നു. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ഞങ്ങളുടെ ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു,’ എന്നായിരുന്നു ഇരുവരും പങ്കുവെച്ച കുറിപ്പ്.

ഈ സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് വിക്കി കൗശലിന്റെ സഹോദരനും താൻ അമ്മാവനായ വിവരം ഇൻസ്റ്റഗ്രാം വഴി അറിയിച്ചു. ബോളിവുഡിലെ നിരവധി താരങ്ങളും കത്രീനയ്ക്കും വിക്കിക്കും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

ശ്രേയ ഘോഷാല്‍, പരിണീതി ചോപ്ര, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖർ ആശംസകളറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 23നാണ് തങ്ങള്‍ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇരുവരും ആരാധകരെ അറിയിച്ചത്.