കേരള മിനറല്‍സില്‍ ജോലിയവസരം; 40,000 ശമ്പളം വാങ്ങാം; അപേക്ഷ ജൂണ്‍ 15 വരെ

കോട്ടയം: കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലാണ് നിയമനം.

കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ജൂണ്‍ 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

തസ്തിക & ഒഴിവ്

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) ല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവുകള്‍.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ = 01
ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍ = 01

പ്രായപരിധി

41 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

മെക്കാനിക്കല്‍ എഞ്ചിനീയര്‍

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് പാസായിരിക്കണം.

ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍

ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് യോഗ്യത വേണം.

ഇന്‍സ്ട്രുമെന്റേഷന്‍ അടക്കമുള്ള ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

മെക്കാനിക്കല്‍ എഞ്ചിനീയര്‍

പ്രതിമാസം 40,000 രൂപ ശമ്ബളമായി ലഭിക്കും.

ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍

പ്രതിമാസം 40,000 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ജൂണ്‍ 15ന് മുന്‍പായി അപേക്ഷ നല്‍കണം. സിഎംഡിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ നല്‍കുക.