കൊച്ചി: ട്രിഡയില്‍ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് (ഇലക്ട്രിക്കല്‍) താത്കാലിക തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക്കല്‍ എൻജിനിയറിങ്ങില്‍ എം.ടെക്/ എം.ഇ, ബി.ടെക്/ ബി.ഇ യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക www.trida.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയും ബയോഡാറ്റയും, ബന്ധപ്പെട്ട രേഖകളും tridasecretary@gmail.com ല്‍ മെയ് 5ന് വൈകിട്ട് 5നകം ലഭിക്കണം.
കൂടുതല്‍വിവരങ്ങള്‍ക്ക്: 0471-2722748, 251
നവോദയ വിദ്യാലയങ്ങളില്‍ 154 ഹോസ്റ്റല്‍ സൂപ്രണ്ട്
നവോദയ വിദ്യാലയ സമിതി ഹോസ്റ്റല്‍ സൂപ്രണ്ട് തസ്തികയിലെ 154 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് റീജനല്‍ ഓഫിസിനു കീഴില്‍ 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണു നിയമനം. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഓണ്‍ലൈൻ അപേക്ഷ മെയ് 5 വരെ. വെബ്സൈറ്റ്: www.navodaya.gov.in
ഒഴിവ്: 154 (പുരുഷൻ-77, സ്ത്രീ-77).
പ്രായം:35-62.
ശമ്ബളം: 35,750 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ബിരുദാനന്തബിരുദം അല്ലെങ്കില്‍ ബി.എഡ്, പ്രാദേശിക ഭാഷാ പരിജ്ഞാനം അഭിലഷണീയം.
ബി.ഐ.എസില്‍ 160 കണ്‍സള്‍റ്റന്റ്: കൊച്ചിയിലും അവസരം
ന്യൂഡല്‍ഹി: ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിനു കീഴിലെ വിവിധ ലൊക്കേഷനുകളില്‍ കണ്‍സള്‍റ്റന്റ് (സ്റ്റാൻഡേർഡൈസേഷൻ ആക്ടിവിറ്റീസ്) തസ്തികയില്‍160 ഒഴിവ്.
കൊച്ചി സെന്ററില്‍ 2 ഒഴിവുണ്ട്. ഒരു വർഷ കരാർ നിയമനം. മെയ് 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.bis.gov.in. ഒഴിവുള്ള വിഭാഗങ്ങള്‍: ആയുഷ്, സിവില്‍ എൻജിനീയറിങ്, കെമിക്കല്‍ എൻജിനീയറിങ്/കെമിസ്ട്രി, ഇലക്ട്രിക്കല്‍ എൻജിനീയറിങ്, കംപ്യൂട്ടർ, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, അഗ്രികള്‍ചർ, ഫുഡ്, മെക്കാനിക്കല്‍ എൻജിനീയറിങ്, ബയോമെഡിക്കല്‍ എൻജിനീയറിങ്, റബർ, കോസ്മെറ്റിക്, മെറ്റലർജി, ടെക്സ്റ്റൈല്‍ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ്. യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ ബിരുദവും 2-3 വർഷ പരിചയവും. പ്രായപരിധി: 65. ശമ്പളം: 75,000.
