കോട്ടയം: താത്കാലികമെങ്കിലും ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? എന്നാല്‍ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റല്‍ ഇതാ നിങ്ങള്‍ക്ക് അവസരം.
തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സിലാണ് ഒഴിവ്. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാം.
എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 9 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://cmd.kerala.gov.in/wp-content/uploads/2025/03/KLIP-AM-NOTIFICATION-25.pdf
