കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമികത്വം വഹിച്ചു; ഏപ്രിൽ 19ന് അറിയിപ്പിന്റെ ശനി ആചരിക്കും

ദേവലോകം (കോട്ടയം): മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മാനേജർ റവ.ഫാ. യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമികത്വം വഹിച്ചു.

രാവിലെ എട്ടുമണിക്ക് പ്രഭാത നമസ്കാരം, തുടർന്ന് പ്രദക്ഷിണം, സ്ലീബാ വന്ദനവ്, സ്ലീബാ ആരാധന, കബറടക്ക ശുശ്രൂഷകൾ എന്നിവ നടന്നു.

ഏപ്രിൽ 19-ന് അറിയിപ്പിന്റെ ശനി ആചരിക്കും. രാവിലെ വിശുദ്ധ കുർബാന. 20-ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ പുലർച്ചെ 2.30-ന് ആരംഭിക്കും.