പാലക്കാട് വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആനക്കൊമ്പ്, നാടൻതോക്ക്, പുലിപ്പല്ല്, കരടിയുടെ പല്ല്‌, സ്‌ഫോടകവസ്തുക്കള്‍ എന്നിവ; മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പും നാടൻ തോക്കും സ്‌ഫോടകവസ്തുക്കളുമായി മൂന്ന് പേരെ പിടികൂടി.

അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പെരിന്തല്‍മണ്ണ യുസ്ഥസ്‌കാൻ, ബാംഗ്ലൂര്‍ സ്വദേശി അസ്‌ക്കര്‍ എന്നിവരാണ് പിടിയിലായത്.

രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമാണ് പിടികൂടിയത്. ഇലച്ചിവഴി സ്വദേശി സിബിയുടെ വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെത്തിയത്.

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ഫോറസ്റ്റ് ഇൻറലിജെൻ്റ് സെല്ലും ഫ്ളയിങ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.