പത്തനംതിട്ട: മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലക്ഷേത്രനട തുറന്നു.
തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ നട തുറന്ന് ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന കാലത്തിന് തുടക്കമായി.
ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടിക്കയറി എത്തിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ആഴിയില്‍ അഗ്നി തെളിയിച്ച ശേഷം ശബരിമല മേല്‍ശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേല്‍ശാന്തിയായി പിജി മുരളിയും സ്ഥാനമേറ്റു.
അതേസമയം, സുരക്ഷിത തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പമ്ബയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് ഘട്ടങ്ങളിലായി പതിമൂവായിരം പൊലീസുകാര്‍ തീര്‍ഥാടനകാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകും.
