കോട്ടയം : പ്രൗഢഗൗഭീരമായി ഏറ്റുമാനൂരിലെ വിളംബരജാഥ.തെയ്യം, തിറ, തുടങ്ങിയ കലാരൂപങ്ങളും വാദ്യമേളങ്ങളും ജാഥയ്ക്ക് അകമ്ബടിയായി.ആയിരത്തിഅഞ്ഞൂറിലേറെപ്പേര്‍ വിളംബര ജാഥയില്‍ അണിനിരന്നു. ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡില്‍നിന്നാരംഭിച്ച ജാഥ നഗരം ചുറ്റി ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനത്ത് സമാപിച്ചു.
ഗവണ്‍മെൻറ് ടി.ടി.ഐ ഏറ്റുമാനൂര്‍, സീപാസ് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, സീപാസ് കോളേജ് ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷൻ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം, ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനമേള, ഏറ്റുമാനൂര്‍ കൊമേഴ്‌സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച നാടൻപാട്ട് എന്നിവയും വിളംബര ജാഥയില്‍ മാറ്റ് കൂട്ടി.
അയ്മനം, നീണ്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍, സഹകരണ വകുപ്പ്, ഏറ്റുമാനൂര്‍ ഐ.സി.ഡി.എസ്, ഏറ്റുമാനൂര്‍ കോട്ടയം മെഡിക്കല്‍ കോളേജ് കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയവ ആശ പ്രവര്‍ത്തകര്‍, അതിരമ്ബുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര്‍ ജാഥയില്‍ അണിനിരന്നു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കവിതലാലു, കെ.കെ ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂര്‍, മേഘല ജോസ്, സംഘാടക സമിതി കണ്‍വീനറായ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജോയിന്റ് കണ്‍വീനര്‍ കെ. എൻ. വേണുഗോപാല്‍, നഗരസഭാംഗം ഇ.എസ്. ബിജു, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
