ചങ്ങനാശ്ശേരിയിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസം സ്വദേശി അറസ്റ്റിൽ

ചങ്ങനാശ്ശേരി: മാമൂട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും ഒരു മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.

ചെടി വളർത്തിയ അസം സ്വദേശി ബിപുൽ ഗൊഗോയിയെ (30) അറസ്‌റ്റു ചെയ്തു.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.