കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ; ഇവരിൽനിന്ന് 2.11 കിലോ കഞ്ചാവ് പിടികൂടി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വാമനപുരം സ്വദേശികളായ നന്ദു പ്രകാശ് (22 വയസ്), സങ്കൽപ് നായർ (23 വയസ്) എന്നിവരാണ് 2.11 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.

കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോൺ.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, അഖിൽ, സിദ്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.