മുംബൈ: സെയ്ഫ് അലിഖാന് അനുവദിച്ച ഇന്‍ഷുറന്‍സ് തുകയുടെ പേരില്‍ വിവാദം.
അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് വലിയ തുകയാണ് സെയ്ഫ് ഇന്‍ഷുറന്‍സ് ക്ലെയമായി ചോദിച്ചിരിക്കുന്നത്.
ചോദിച്ച തുകയുടെ അടുത്ത് തന്നെ കമ്പനി നല്‍കുകയും ചെയ്തു.
സാധാരണക്കാരെയും പ്രമുഖ താരങ്ങളെയും രണ്ട് തരത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പെരുമാറുന്നത് എന്ന ചര്‍ച്ചകളാണ് എത്തുന്നത്. ഒരു സാധരണക്കാരനായിരുന്നു എങ്കില്‍ എന്തെല്ലാം ന്യായങ്ങള്‍ പറഞ്ഞ് തുക കുറയ്ക്കാന്‍ കമ്പനി നോക്കിയേനെ എന്ന് പലരും ചോദിക്കുന്നത്.
നിവാ ബുപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ചികിത്സയ്ക്കായി 35.95 ലക്ഷം രൂപയാണ് സെയ്ഫ് ആവശ്യപ്പെട്ടത്. 25 ലക്ഷം രൂപ കമ്പനി അനുവദിച്ചു. ലീലാവതി ആശുപത്രിയിലെ 5 ദിവസത്തെ ചികിത്സാച്ചെലവ് 26 ലക്ഷം രൂപ. താരത്തിന് ചിലവായത് ഒരു ലക്ഷം രൂപ മാത്രമാണ്.
എന്നാല്‍ ചെറിയ ആശുപത്രികള്‍ക്കും സാധാരണക്കാര്‍ക്കും ഇത്തരം ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറഞ്ഞ തുക മാത്രമേ അനുവദിക്കാറുള്ളൂ എന്നാണ് വിമര്‍ശനം. പല പേരുകള്‍ പറഞ്ഞു പൂര്‍ണ കവറേജ് നല്‍കില്ലെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി. സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നത്. ഫോമിലെ അക്ഷരത്തെറ്റ് അടക്കമുള്ള പിഴവുകള്‍ക്ക് പോലും കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക നിഷേധിച്ചതും പലരും പങ്കുവച്ചു.
