മദ്യപിച്ച് വാഹനമോടിച്ച് പൊലീസുകാരനെ വാഹനമിടിക്കാൻ ശ്രമം; കോട്ടയം ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് പൊലീസുകാരനെ വാഹനമിടിക്കാൻ ശ്രമിച്ച അഭിഭാഷകൻ ചങ്ങനാശേരിയിൽ അറസ്റ്റിലായി

കവിയൂർ പാറക്കടവ് വീട്ടിൽ അഡ്വ. ലിബിൻ വർഗീസ് (27) ആണ് ചങ്ങനാശ്ശേരി പൊലീസിൻ്റെ പിടിയിലായത്. കോട്ടയം ബാറിലെ അഭിഭാഷകനാണ് ഇയാൾ.

റെഡ് സിഗ്നൽ കണ്ട് വാഹനത്തിന് നേരെ കൈകാണിച്ച ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഷമീറിൻ്റെ ദേഹത്ത് ജോലി തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി വാഹനം ചേർത്ത് നിർത്തുകയായിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

ലിബിൻ വർഗീസിനെതിരെ
പൊലീസ് കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.