കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാത്തിരുന്ന സന്തോഷ വാർത്ത എത്തി.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.
പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നില്‍ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്ക് ലഭിച്ചത്. അതോടെ സംസ്ഥാന ക്യാമ്പ് ആകെ ആഹ്ലാദത്തിലായി.
ചിഹ്നം പിന്നീട് അനുവദിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളതെന്ന് നേതാക്കള്‍ വ്യക്തമാക്കി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ആവശ്യപ്പെടാനാണ് ധാരണ.
പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും വിജയിച്ചത് ട്രാക്റ്റർ ചിഹ്നത്തിലാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സ്ഥാനാർത്ഥികള്‍ക്കും ഇതേ ചിഹ്നം ആയിരുന്നു.
