മുഖമുടി ആക്രമണത്തിന് ഇരയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടപ്പകൽ വീട്ടമ്മയെ മുഖംമൂടി ധരിച്ച അജ്ഞാതൻ ആക്രമിച്ചത്; അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീട്ടമ്മയുടെ മരണം

ആലപ്പുഴ: ആലപ്പുഴയിൽ മുഖംമൂടിയ ആക്രമണത്തിനിരയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ പുത്തൻപുരക്കൽ വീട്ടിൽ തങ്കമ്മ (58) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ വീട്ടമ്മയെ മുഖംമൂടി ധരിച്ച അജ്ഞാതൻ ആക്രമിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വീട്ടമ്മ ജീവനൊടുക്കിയത്. അതേസമയം വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നും എന്നാൽ വീടും മുഴുവൻ പരിശോധിച്ച നിലയിലായിരുന്നെന്നും വീട്ടമ്മ പോലീസിന് മൊഴി നൽകിയിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം അജ്ഞാതൻ വീടിനുള്ളിൽ ഉണ്ടായിരുന്നു. വീട്ടമ്മയെ മർദ്ദിക്കുകയും തുടർന്ന് വായിൽ തുണി തിരികി ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു.

സംഭവ സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. വീട്ടമ്മയുടേത് ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമം നടന്നിട്ടില്ലാത്തതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും കൊട്ടേഷൻ ആവാം എന്നാണ് പോലീസിന്റെ അനുമാനം.