മദ്യലഹരിയിൽ ചേട്ടൻ അനിയനെ വെട്ടിക്കൊന്നു; ആക്രമണത്തിൽ അനിയൻ്റെ ഭാര്യക്കും പരിക്കേറ്റു ; പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു.

വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്.
മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.