കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്.
ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോലിയുള്ള സിപിഎം അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണം.
പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നല്‍കണം. ശിക്ഷിക്കപ്പെട്ട നേതാക്കള്‍ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.
സ്പെഷല്‍ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
