സൗദി യുവതി നല്‍കിയ പീഡന പരാതിയില്‍ ഇടക്കാല ജാമ്യം; മല്ലു ട്രാവലര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു

കൊച്ചി: സൗദി അറേബ്യൻ യുവതി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ വ്ലോഗര്‍ ഷാക്കിര്‍ സുബ്‌ഹാൻ (മല്ലു ട്രാവലര്‍) നാട്ടിലെത്തുന്നു.

ഷാക്കിര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതി ഇടക്കാല മൂൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

‘ഒടുവില്‍ ഒരു മാസത്തെ സാഹസികതകള്‍ക്കും അനുഭവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നു.

കുടുംബവുമായി വീണ്ടും ഒന്നിക്കാനും കഥകള്‍ പങ്കിടാനും വീട്ടിലെ പരിചിതമായ ആലിംഗനത്തില്‍ ആശ്വാസം കണ്ടെത്താനും കാത്തിരിക്കാനാവില്ല’- ഷാക്കിര്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.