തിരുവനന്തപുരം: കനത്ത മഴയത്തും ശിശു ദിനറാലി സംഘടിപ്പിച്ചതിൽ വിവാദം.
കനത്ത മഴ പെയ്തിട്ടും റാലി നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്.
1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്. മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ കുട്ടികൾ മഴ നനയേണ്ടതായി വന്നു.
