കൊല്ലം: മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ വൈകി എത്തിയ എട്ടു പോലീസുകാര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
കൊല്ലം സിറ്റി പോലീസിന്റെ പരിധിയില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലാണ് എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്ക് മെമ്മോ ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴിനാണ് പോലീസുകാര്‍ക്കിടയിലെ മാനസികസമ്മര്‍ദം ഉള്‍പ്പെടെ ഒഴിവാക്കുന്നതിനായി ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിച്ചത്. എത്താന്‍ വൈകിയവര്‍ക്കെല്ലാം സ്റ്റേഷന് ഹൗസ് ഓഫീസര്‍ മെമ്മോ നല്‍കുകയായിരുന്നു.
ക്ലാസില്‍ താമസിച്ചുപോയ കാരണത്താല്‍ മെമ്മോ ലഭിച്ച സ്റ്റേഷനിലെ എസ്.ഐ. അടക്കമുള്ള പോലീസുകാര്‍ക്ക് ഇതോടെ മാനസികസംഘര്‍ഷം ഇരട്ടിയായി.
