തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയര്‍ ആന്റ് റസ്ക്യു വാഹനം നിയന്ത്രണം നഷ്ടപ്പെട്ട അപകടത്തില്‍പ്പെട്ടു.
പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം. തൂണിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ മൂന്ന് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മഴ പെയ്തിരുന്നു. വാഹനം നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റവര്‍ ആശുപത്രി വിടുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകിലാണ് ഫയര്‍ഫോഴ്സ് വാഹനം ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിൻ്റെഅകമ്ബടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു.
