ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൽ ശ്രമം: മലയാളി യുവാവ് അയര്‍ലൻഡില്‍ അറസ്റ്റിൽ

ഡബ്ലിൻ: നോർത്തേണ്‍ അയർലൻഡിലെ ബെല്‍ഫാസ്റ്റിന് സമീപം ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍.

ആൻട്രിം ഓക്‌ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോൻ പുഴക്കേപറമ്പില്‍ ശശി (ജോസ്മോൻ പി എസ് – 29) ആണ് നോർത്തേണ്‍ അയർലൻഡ് പോലീസിന്റെ പിടിയിലായത്.

സെപ്റ്റംബർ 26-ന് രാത്രി പത്തുമണിയോടെയാണ് ജോസ്മോൻ വീട്ടില്‍വെച്ച്‌ ഭാര്യയെ തീകൊളുത്തിയത്. ശരീരത്തിന്റ 25 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്.

വീടിന്റെ മുൻവാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി നോർത്തേണ്‍ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യു സർവീസിനെ ഉദ്ധരിച്ച്‌ പോലീസ് കോടതിയെ അറിയിച്ചു.