കൊച്ചി: കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ (ആർ.പി) തസ്തികയിൽ കരാർ നിയമനം. ഒക്ടോബർ 15നകം അപേക്ഷ നൽകണം.
തസ്തിക& ഒഴിവ്
കുടുംബശ്രീ ഹരിത കർമ്മസേനയിൽ കോ-ഓർഡിനേറ്റർ പോസ്റ്റിൽ ജോലി. ഹോണറേറിയം അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
ആകെ 2 ഒഴിവുകൾ
പ്രായപരിധി
25നും 40നും ഇടയിൽ (പ്രായം 31.08.2024 അടിസ്ഥാനമാക്കി കണക്കാക്കും)
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ പിജി
കമ്പ്യൂട്ടർ പരിജ്ഞാനം
കമ്മ്യൂണിറ്റി തലത്തിൽ 3 വർഷം ജോലി ചെയ്തുള്ള പരിചയം
ശമ്പളം
മാസം ഹോണറേറിയം നിരക്കിൽ 30,000 രൂപ.
അപേക്ഷ
ഉദ്യോഗാർഥികൾക്ക് സി.എം.ഡി വെബ്സൈറ്റ് സന്ദർശിച്ച് നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 14 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
അപേക്ഷ: www.cmd.kerala.gov.in
