സാമ്പത്തിക പ്രതിസന്ധി ; ഓണത്തിന് പെൻഷനും ഓണം അഡ്വാൻസും നൽകാൻ പണമില്ലെന്ന് സർക്കാർ

തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണാഘോഷമില്ലെന്നു പ്രഖ്യാപിച്ചെങ്കിലും മറ്റു ചെലവുകൾക്കു പണം കണ്ടെത്താൻ സർക്കാർ വിയർക്കേണ്ടിവരും കടമെടുപ്പു പരിധി കുറഞതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണു സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഡിസംബർ വരെ 21253 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര ത്തിന്റെ അനുമതി. ഇതിൽ 3700 കോടി ഒഴികെയുള്ളത് എടുത്തു കഴിഞ്ഞു. സർക്കാരിന്റെ നേതൃ ത്വത്തിൽ വർണാഭമായ ഓണാഘോഷമില്ലെങ്കിലും ഓണച്ചന്ത നടത്തേണ്ടിവരും.
കടത്തിൽ മുങ്ങിനിൽക്കുന്ന സപ്ലൈകോയ്ക്കു സർക്കാർ ഇതിനു പണം നൽകണം.
സർക്കാർ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് എന്നിവയും നൽകേണ്ടിവരും. ഓണം പ്രമാണിച്ചു ക്ഷേമപെൻഷൻ കുടിശികയിൽ ഒരു ഗഡു വെങ്കിലും കൊടുക്കേണ്ടതുണ്ട്.
ഡിസംബറിൽ കേരളീയം പരി പാടി വീണ്ടും നടത്താൻ തീരുമാനിച്ചിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിലും കഴി ഞ്ഞവർഷം 27 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത് .
കേരളീയം നടത്താനാണു തീരുമാനമെങ്കിൽ ഈ വർഷം അതിനും പണം കണ്ടെത്തണം.