പാലക്കാട് : കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ അതേ ബസില്‍ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍.
പാലക്കാട്-കോഴിക്കോട് റൂട്ടിൽ ചിറയ്ക്കൽ പടിയില്‍വെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെ എത്തിക്കുകയായിരുന്നു.
ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാര്‍മിസ്റ്റ് ഇടപെട്ടു.
സിപിആര്‍ നല്‍കി സ്ത്രീയുടെ ജീവൻ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇതിനിടെ ബസ് നേരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു.
ഡ്രൈവര്‍ നാരായണൻുട്ടി, കണ്ടക്ടര്‍ ഷംസുദീൻ എന്നിവരാണ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.
