കുവൈത്തിലെ തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതര പരിക്കേറ്റ കോട്ടയം സ്വദേശി അപകട നില തരണം ചെയ്തു; ജീവന്‍ രക്ഷിക്കാന്‍ താഴേയ്ക്ക് ചാടിയത് നാലാം നിലയില്‍ നിന്ന്

കോട്ടയം: കുവൈത്തിലെ തീപിടുത്തത്തെ തുടര്‍ന്നു കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതര പരിക്കേറ്റ കോട്ടയം സ്വദേശി അപകടനില തരണം ചെയ്തു.

തൊഴിലാളി ക്യാമ്പിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടിയ കറുകച്ചാല്‍ ശാന്തിപുരം സ്വദേശി ചക്കുങ്കല്‍ തോമസ് ജോസഫ് (ബിനു – 51) പരിക്കുകളോടെ രക്ഷപ്പെട്ടത്.

കുവൈത്തിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു.
തീപ്പിടിത്തമുണ്ടായപ്പോള്‍ ഇദ്ദേഹം വീട്ടിലേക്കു ഫോണ്‍ ചെയ്തിരുന്നു. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതായതോടെ കെട്ടിടത്തില്‍ നിന്നും ചാടുന്ന കാര്യവും ബന്ധുക്കളോട് പറഞ്ഞു.

ഒപ്പം ചാടിയ പലരും മരിച്ചെങ്കിലും തോമസ് പരുക്കുകളോടെ രക്ഷപ്പെട്ടു. വര്‍ഷങ്ങളായി കുവൈത്തിലെ എല്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരനും ഉടമയുടെ ബന്ധുവുമാണ് ഇദ്ദേഹം. അപകടത്തില്‍ മരിച്ച കോന്നി സ്വദേശി സജു വര്‍ഗീസ് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.