പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥർ തമ്മില്‍ ഏറ്റുമുട്ടി; തല പൊട്ടി സിപിഒ ഇറങ്ങിയോടി

കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥർ തമ്മില്‍ ഏറ്റുമുട്ടി.

സ്റ്റേഷൻ പരിസരത്ത് ബൈക്ക് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥർ തമ്മിലായിരുന്നു തർക്കം. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ സുധീഷിന്റെ അടിയേറ്റ് മറ്റൊരു ഉദ്യോഗസ്ഥന്റെ തല പൊട്ടി.

അദ്ദേഹത്തെ ജനലില്‍ പിടിച്ച്‌ ഇടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ ഉദ്യോഗസ്ഥൻ ആദ്യം എസ്.ഐയുടെ മുറിയിലേക്കും പിന്നീട് പുറത്തേക്കും ഇറങ്ങിയോടുകയായിരുന്നു.

‘ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം കാണുന്നത്. ഒരു പോലീസുകാരൻ തലയും പൊത്തിപ്പിടിച്ച്‌ ഇറങ്ങിയോടുന്നതാണ് കണ്ടത്. അദ്ദേഹത്തെ ജിപ്പില്‍ കയറ്റി കൊണ്ടുപോയി’, .

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് വാഹനത്തില്‍ തന്നെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ കോട്ടയം എസ്.പിയോ ഡിവൈ.എസ്.പിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.