ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25കാരൻ പിടിയിൽ.
ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.
യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
അവശ നിലയിലായ വയോധികയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
