മയക്കുമരുന്ന് സ്റ്റാമ്പ് കച്ചവടം നടത്തിയിരുന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ; ഇയാളിൽ നിന്ന് 58 എൽഎസ്ഡി സ്റ്റാമ്പുകൾ പോലീസ് പിടിച്ചെടുത്തു

എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് സ്റ്റാമ്പ് കച്ചവടം നടത്തിയിരുന്ന പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പള്ളൂരുത്തി തങ്ങൾ നഗർ സ്വദേശി അയ്യൂബ് (24) എന്നയാളെയാണ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരിക്കുന്നത്.

2022 ഒക്ടോബർ മൂന്നാം തീയതിയാണ് കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന പി. ശ്രീരാജും സംഘവും ചേർന്ന് അയ്യൂബിനെ 58 എൽഎസ്ഡി സ്റ്റാമ്പുകളുമായി പിടികൂടിയത്. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അസി. എക്സൈസ് കമ്മീഷണറായിരുന്ന ബി ടെനിമോൻ ആണ്.

പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് അഭിലാഷ് അക്ബർ ഹാജരായി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി -എട്ട് ജഡ്‌ജി ഗണേഷ് എംകെ ആണ് വിധി പ്രസ്‌താവിച്ചത്.