മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസർവ് ബാങ്ക്.
6,691 കോടി രൂപവരുന്ന 2000 രൂപയുടെ കറൻസി നോട്ടുകള്‍ മാത്രമാണ് ഇനി തിരികെ എത്താനുള്ളത്.
2023 മെയ് 19 നാണ് 2000 രൂപയുടെ കറൻസി നോട്ടുകളുടെ വിനിമയം നിർത്തലാക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
2023 മേയ് 19 ലെ കണക്കനുസരിച്ച് 3.56 ലക്ഷം കോടി 2000 രൂപ നോട്ടുകളാണ് വിപണിയില്‍ വിനിമയത്തിലുണ്ടായിരുന്നത്. ഇത് 2024 ഡിസംബർ 31 ആയപ്പോഴേക്കും 6691 കോടിയായി കുറഞ്ഞു.
2023 ഒക്ടോബർ 23 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാൻ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിട്ട് റിസർവ് ബാങ്ക് ഓഫീസുകളില്‍ മാത്രമേ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കൂ. അല്ലാത്ത പക്ഷം അവ എവിടെയും ഉപയോഗിക്കാനാവില്ല.
