തിരുവനന്തപുരം : ഹയർ സെക്കൻഡറി പൊതുപരീക്ഷകള്‍ നടത്താൻ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല.
മാർച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്.അക്കൗണ്ടില്‍ തുകയില്ലെന്നാണ് ഉത്തരവില്‍ നല്‍കുന്ന വിശദീകരണം.
