ഇറാൻ ആക്രമണത്തിൽ കുവൈറ്റിൽ പതിനൊന്നുകാരി മരിച്ചു

ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ പതിനൊന്നുകാരി മരിച്ചു. ചീളുകൾ ശരീരത്തിൽ പതിച്ചുണ്ടായ അപകടമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിലാണ് 11കാരിയ്ക്ക് പരുക്കേറ്റിരുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ തുടരവെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. മരിച്ച കുട്ടിയുടെ വിവരങ്ങൾ കുവൈറ്റ് പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് സ്വദേശിയല്ല. കുടുംബത്തിലെ നാല് പേർ ചികിത്സയിൽ തുടരുകയാണ്.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. ദുബായ് യു.എസ് കോൺസുലേറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. ദുബൈ അൽസീഫിലെ യു.എസ്. കോൺസുലേറ്റിന് സമിപം ചെറിയ തീപിടിത്തം ഉണ്ടായി. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി മന്ത്രിസഭ അറിയിച്ചു.