മൂന്ന് മാസം മുമ്പ് സോഷ്യൽമീഡിയ വഴി പരിചയം; വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

മൂന്ന് മാസം മുമ്പ് സമൂഹമാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു.