യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്ത് ഗെയിം കളിച്ച് യുവാവിന് പണം നഷ്ടപ്പെട്ടതായി കുടുംബം; റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്; അന്വേഷണം ഊർജിതം

കോഴിക്കോട്: പുതുക്കോട് സ്വദേശിയായ ശോഭിത് എന്ന യുവാവിനെ കാണാതായിട്ട് ഒരാഴ്ച.

രണ്ടാം തിയതി തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് യുവാവിനെ അവസാനമായി കണ്ടത്. ശോഭിത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റെടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

സംഭവത്തിൽ വാഴക്കാട് പോലീസ് അന്വേഷണം തുടങ്ങി. യുവാവിന് ഗെയ്മിങ് ആപ്പുകൾ വഴി പണം നഷ്ടപ്പെട്ടതായി കുടുംബം പറഞ്ഞു.

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്തിരുന്നു. ഈ പണം ​ഗെയിം കളിക്കാനാണ് ഉപയോ​ഗിച്ചിരുന്നതെന്ന് സഹോ​ദരൻ വൈശാഖ് പറഞ്ഞു.