പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് കോട്ടക്കുളം സ്വദേശി ശ്രീനാഥ് (27) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോടെ തൊട്ടടുത്തുളള മലയിലേക്ക് പോയ ശ്രീനാഥ് തിരിച്ചെത്തിയില്ല.
തുടർന്ന് ശനിയാഴ്ച പോലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻ മലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അതിന് ശേഷം ശ്രീനാഥിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങി മരിച്ചിരുന്നു. സംഭവത്തിൽ ശ്രീകൃഷ്ണപുരം പോലീസ് നടപടികൾ സ്വീകരിച്ചു.
