കോട്ടയത്ത് വയോധികനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്‌റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി പേരകുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്.

2024 ൽ പ്രതി കുട്ടിയുടെ അച്ഛാഛനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിന് അറസ്‌റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്‌ച കുട്ടി സ്‌കൂൾ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളിൽനിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.