ബെംഗളൂരുവിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിയെ യാത്രികൻ പീഡിപ്പിച്ചു ; ഉടനെ പ്രതിയെ പിടികൂടുമെന്ന് പോലീസ്

ബെംഗളൂരു: ലിഫ്റ്റ് ചോദിച്ചു കയറിയ
യാത്രികൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു യുവതി. അതിനിടെയാണ് പീഡനം നടന്നതെന്നാണ് പരാതി.
ബെംഗളൂരുവിലെ കോളേജിൽ അവസാനവർഷ ബിരുദ വിദ്യാർഥിയായ യുവതി കോറമംഗലയിൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
യുവതി കൈകാണിച്ച നിർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികനാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്.
പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
അഞ്ച് സംഘമായാണ് തിരച്ചിൽ. ഉടൻ പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് അറിയിച്ചു.