കോട്ടയം കടുത്തുരുത്തിയിൽ രാത്രികാലങ്ങളിൽ കേബിള്‍ ടിവിയുടെ ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ രാത്രികാലങ്ങളിൽ കേബിള്‍ ടിവിയുടെ ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി.

ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്‌, ആദിത്യപുരം എന്നീ മേഖലകളില്‍ പ്രവർത്തിച്ചുവരുന്ന റിയ മരിയ കേബിള്‍ ടിവിയുടെ ഫൈബര്‍ കേബിളുകളാണു രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നത്‌. ഇതുമൂലം പ്രദേശത്തെ കേബിൾ ടിവി സര്‍വീസുകള്‍ തടസപ്പെടുകയാണ്‌.

ഇത്തരം പ്രവർത്തികൾ രാത്രിയുടെ മറവില്‍ ചെയ്യുന്ന സാമൂഹികവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപെട്ട്‌ ഉടമ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. ഈ മാസം തന്നെ ഒമ്ബതു തവണയാണു ഇത്തരത്തില്‍ വിവിധ സ്‌ഥലങ്ങളിലായി രാത്രിയിൽ കേബിളുകള്‍ നശിപ്പിച്ചത്‌.

റിയ മരിയ കേബിള്‍ ടിവിയുടെയും സമീപത്തെ മറ്റു കേബിള്‍ ടിവികളുടെ കണ്‍ട്രോള്‍ റൂമുകളിലേക്കും സിഗ്നലുകള്‍ എത്തിക്കുന്ന പ്രധാന ഫൈബര്‍ കേബിളുകളാണു സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുന്നത്‌.