കോഴിക്കോട്: കക്കയത്ത് എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ മയക്കുവെടി വെക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്.
മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത് കണക്കിലെടുത്ത് പ്രദേശത്ത് വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ ഉത്തരവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വന്യജീവി ആക്രമണത്തെ തുടര്‍ന്ന് ഉയരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല, പ്രതിഷേധങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മൃതദേഹങ്ങള്‍ ഉപയോഗിച്ചുള്ള പ്രതിഷേധങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അത്തരം സംഭവങ്ങളെ പ്രതിഷേധമായി കാണാനാകില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി.
