ദൗത്യം സങ്കീര്‍ണമാകുന്നു; മൂന്നാം ദിവസവും പിടി തരാതെ ബേലൂര്‍ മഖ്ന

മാനന്തവാടി: വയനാട്ടില്‍ ഇറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസനിച്ചു.

മൂന്നു ദിവസമായി ആനയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടില്‍ പ്രവേശിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

ഇതോടെ കാടിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞിരുന്നു.
ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി.

മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘം. നാല് കുങ്കിയാനകളും ഉണ്ട്.