തിരുവനന്തപുരം: വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടി. കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്. അമിത് ഷാ തെറ്റിദധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു.
ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടില്‍ വന്നു. അന്ന് തന്നെ കേരളം ആവശ്യങ്ങള്‍ ഉന്നയിച്ചു. പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നല്‍കി പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു 100 ദിവസം ആയി. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി.
കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നല്‍കിയില്ല.
നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പിഡിഎൻഎ പ്രകാരം ആവശ്യം ഉന്നയിച്ചു. പിഡിഎൻഎ സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി പ്രധാന മന്ത്രിയുടെ സന്ദർശന സമയത്തു കണക്കാക്കിയിരുന്നില്ല. പിഡിഎൻഎ മെമ്മോറാണ്ടം തയ്യാറാക്കാൻ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്.
583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നല്‍കിയത്. പിഡിഎൻഎ തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്. പിഡിഎൻഎ തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.
