വയനാട് വൈത്തിരിയിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സ്വകാര്യ റിസോർട്ടിന് പുറത്തുള്ള മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്; മരണകാരണം വ്യക്തമല്ല

വയനാട് : ഓൾഡ് വൈത്തിരിയിൽ സ്ത്രീയെയും പുരുഷനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സ്വകാര്യ റിസോർട്ടിൻ്റെ പുറത്തുള്ള മരത്തിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശികളായ പ്രമോദ് , ബിൻസി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.