തണ്ണിമത്തൻ ഇഷ്ടമാണോ? അതിന്റെ ആ വെളുത്ത ഭാഗം കളയാറുണ്ടോ? എന്നാൽ ഇനിമുതൽ അത് വേണ്ട; ആരോഗ്യഗുണങ്ങൾ ഏറെയൊണ്

കോട്ടയം: വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിയ്ക്കുന്ന ഒന്നാണ് തണ്ണിമത്തന്‍. ധാരാളം വെള്ളം അടങ്ങിയ ഇത് ആരോഗ്യപരമായി ഏറെ ഗുണമുള്ള ഒന്നുമാണ്.

നാം പൊതുവേ തണ്ണിമത്തന്റെ തോട് എറിഞ്ഞു കളയുകയാണ് പതിവ്. ഇതിന്റെ ചുവന്ന നിറത്തിലെ ഭാഗമാണ് ഉപയോഗിയ്ക്കുക. എന്നാല്‍, തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല.

തണ്ണിമത്തന്റെ വെള്ള ഭാഗത്തിന് ചുവന്ന ഭാഗത്തെ അപേക്ഷിച്ച്‌ മധുരം അധികം ഉണ്ടാകില്ല എന്നതിനാലാണ് ഇത് പലരും ഒഴിവാക്കുന്നത്. എന്നാല്‍ ഇതില്‍ സിട്രുലിന്‍ എന്ന അവശ്യ പോഷണം അടങ്ങിയിട്ടുണ്ട്. ഇത് വളരെ ഗുണപ്രദമായ ഒന്നാണ്.

വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, പൊട്ടാസിയം, മഗ്നീഷ്യം, ചില ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയും തണ്ണിമത്തന്റെ വെളുത്ത ഭാഗത്തില്‍ അടങ്ങിയിരിക്കുന്നു.

ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. സിട്രുലിന് പുറമേ ക്ലോറോഫില്‍, ലൈകോപേന്‍, ഫ്‌ളാവനോയ്ഡ്, ഫിനോളിക് സംയുക്തങ്ങളും തണ്ണിമത്തന്റെ വെളുത്ത ഭാഗത്ത് അടങ്ങിയിരിക്കുന്നു.