12 കോടി ലഭിച്ച ഭാഗ്യവാൻ..! വിഷു ബമ്പര്‍ നറുക്കെടുപ്പ് ഫലം ഇവിടെ അറിയാം

തിരുവനന്തപുരം: 12 കോടി ഒന്നാം സമ്മാനമായി നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ച്‌ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാന നമ്പർ VC 490987 എന്ന നമ്പറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ല്‍ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

വിഷു ബംപർ

ഒന്നാം സമ്മാനം

12 കോടി രൂപ

VC 490987

നമ്പറിന്

സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

രണ്ടാം സമ്മാനം

ഒരു കോടി വീതം

ആറ് പേർക്ക്

നമ്പർ:

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837