തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ടിവികെ നേതാക്കളായ ആദവ് അർജുന, എൻ ആനന്ദ്, ശിവകാശിയില്‍ നിന്ന് വിജയിച്ച മുപ്പതുകാരി എസ് കീർത്തന എന്നീ ഒമ്പത് പേരും വിജയ്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും , തൃഷ അടക്കമുള്ള സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

 

ക്ളൈമാക്സും ആന്റി ക്ളൈമാക്സും സൂപ്പർ ക്ളൈമാക്സും കടന്നാണ് വിജയ് തമിഴ്നാട് ഭരിയ്ക്കാൻ ഒരുങ്ങുന്നത്. രണ്ട് ദ്രാവിഡ മുന്നണികള്‍ക്കെതിരെ മത്സരിച്ച്‌ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താൻ അത് മതിയാകാതെ വന്നു. 116 സീറ്റുകളില്‍ എത്തിയെങ്കിലും രണ്ട് സീറ്റുകള്‍ക്കായി വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചു. ആകെ സീറ്റുകള്‍ 120.

 

വിജയ് മികച്ച ഭരണം കാഴ്ചവെക്കുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. പരിചയക്കുറവിന്റെ പ്രശ്നങ്ങള്‍ എല്ലാവരും ചൂണ്ടികാട്ടുന്നു. എങ്കിലും സി ജോസഫ് വിജയില്‍ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട് സാധാരണ ജനങ്ങള്‍.